പന്നിത്തടം സെന്ററില് തുടര്ച്ചയായി മൂന്നാം ദിവസവും വാഹനാപകടം. ഇന്നലെ അര്ദ്ധരാത്രിയില് കാറുകള് തമ്മില് കൂട്ടിയിടിച്ചു. യാത്രക്കാര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒറ്റപ്പാലത്തു നിന്ന് കുന്നംകുളത്തേക്ക് പോകുകയായിരുന്ന കാറും തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് അക്കിക്കാവ് -കേച്ചേരി ബൈപ്പാസ് റോഡ് വഴി സഞ്ചരിച്ചിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. കാറുകളുടെ മുന്വശം പൂര്ണമായും തകര്ന്നു. ചൊവ്വാഴ്ച രാത്രി കാറുകള് തമ്മില് കൂട്ടിയിടിച്ച് യാത്രക്കാര്ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച രാത്രിയില് മീന് കയറ്റി വന്നിരുന്ന ലോറിയും കാറും തമ്മിലിടിച്ച് കാര് യാത്രക്കാരായ അഞ്ച് പേര്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.



