അയിരൂര് പാലപ്പെട്ടി അമ്പലംകടവ് പാലം നിര്മാണവുമായി ബന്ധപ്പെട്ട് മെട്രോമാന് ഇ. ശ്രീധരന് സ്ഥലം സന്ദര്ശിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്ത്തനങ്ങള്ക്ക് പുതിയ പ്രതീക്ഷ നല്കുന്നതാണ് പാലം നിര്മാണ പദ്ധതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാര്, വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് പൊറാടത്ത് കുഞ്ഞുമോന്, വാര്ഡ് മെമ്പര് കെ.ടി. റസാഖ്, മുന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഒന്നാം വാര്ഡ് മെമ്പര് വി.കെ. അനസ് മാസ്റ്റര്, ആരോഗ്യകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് അഷ്റഫ് ആലുങ്ങള്, ജയപ്രസാദ് ഹരിഹരന് തുടങ്ങിയവര് സന്ദര്ശനത്തില് ഒപ്പമുണ്ടായിരുന്നു.



