25.3 C
Kunnamkulam
Friday, October 16, 2026
Home Bureaus Kunnamkulam ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം താറുമാറായി;കുന്നംകുളം വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം താറുമാറായി;കുന്നംകുളം വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

59

ചുണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം പൂര്‍ണ്ണമായും താറുമാറായതില്‍ പ്രതിഷേധിച്ച് കുന്നംകുളം വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ച് ജനപ്രതിനിധികളും നാട്ടുകാരും. കഴിഞ്ഞ 3 മാസമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുടിവെള്ള ക്ഷാമത്തിന് ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. ഓഫീസ് ഉപരോധത്തിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയറുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചര്‍ച്ച നടത്തിയെങ്കിലും തൃപ്തികരമായ പരിഹാരം ഉണ്ടായില്ല. തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ പ്രതിഷേധക്കാര്‍ തീരുമാനിച്ചത്.കുടിവെള്ള വിതരണം തടസ്സപ്പെട്ട വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് വ്യക്തമാക്കി. കുടിവെള്ള ക്ഷാമം കാരണം കടുത്ത ദുരിതത്തിലാണ് പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍.

 

 

ADVERTISEMENT
error: Content is protected !!