ജെ.കെ.എസ് ഷോട്ടോജുക്കു ഇന്ത്യ തൃശ്ശൂര്‍ സോണ്‍ സംഘടിപ്പിക്കുന്ന ഇഷികാവ കപ്പ് 2026 സെന്‍ട്രല്‍ സോണ്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. ജെ.കെ.എസ് ഷോട്ടോജുക്കു ഇന്ത്യ നാഷണല്‍ ചീഫ് സെന്‍സെ സുദീപ് ടി. സൈറിയാക് അധ്യക്ഷത വഹിച്ചു. ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ ഒ.ഐ.സി മുഖ്യാതിഥിയായി പങ്കെടുത്തു.രാവിലെ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്ക് പി.ജി ജയപ്രകാശ് സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സെന്‍സെയ് കെ.എസ്. ധിലികുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഷോട്ടോജുക്കു ഇന്ത്യ പ്രസിഡന്റ് സെന്‍സെ സി.കെ വിജയന്‍, സെക്രട്ടറി സെന്‍സെ കെ.വി.ബിനു കുമാര്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി.ഐ.സെന്‍സെ നെല്‍സണ്‍, സെന്‍സെ കമാല്‍, സെന്‍സെ സുബൈര്‍, സെന്‍സെ റഷീദ്, സെന്‍സെ രവീന്ദ്രനാഥന്‍, സെന്‍സെ അബൂബക്കര്‍, സെന്‍സെ ജോജോ, സെന്‍സെ കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു.



