എരുമപ്പെട്ടി ബിസ്മി ജ്വല്ലറിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്ക്ക് പരിക്കേറ്റു. സ്കൂട്ടര് യാത്രക്കാരിയായ കടങ്ങോട് മനപ്പടി സ്വദേശിനി റെജി (49), ബൈക്ക് യാത്രക്കാരനായ കുട്ടഞ്ചേരി സ്വദേശി രഞ്ജിത്ത് (29) എന്നിവര്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എരുമപ്പെട്ടി ആക്ട്സ് പ്രവര്ത്തകര് തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.



