30.5 C
Kunnamkulam
Sunday, November 29, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ബ്ലോക്ക് തല കേരളോത്സവം: വേലൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍

ചൊവ്വന്നൂര്‍ ബ്ലോക്ക് തല കേരളോത്സവം: വേലൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍

14

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനു ആവേശകരമായ സമാപന സമ്മേളനത്തോടെ കൊടിയിറങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേളയില്‍ 254 പോയിന്റുകള്‍ നേടി വേലൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. 168 പോയിന്റുകളുമായി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും, 123 പോയിന്റുകളുമായി കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രമുഖ നാടക പ്രവര്‍ത്തകയും കലാകാരിയുമായ ശ്രീജ ആറങ്ങോട്ടുകര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്മിത കോടനാട് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മേളയിലെ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിശിഷ്ടാതിഥികള്‍ വിതരണം ചെയ്തു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിനി പ്രസാദ്, ബിന്ദു ധര്‍മ്മന്‍, എം പി സജീപ്, കെ.ജയശങ്കര്‍, അഡ്വ. കെ.എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.വി. പ്രശാന്തന്‍ മാസ്റ്റര്‍, ലീല രാമകൃഷ്ണന്‍, മീനാ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!