22.4 C
Kunnamkulam
Wednesday, February 8, 2023

ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

  ബോയ്‌സ് ഓഫ് അകലാട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബി.ഡി.കെ തൃശൂരും ജനറല്‍ ആശുപത്രിയും സംയുക്തമായി രണ്ടാമത് ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.പതിനാറാം വാര്‍ഡ് മെമ്പര്‍ ബിന്‍സി റഫീഖ് ഉദ്ഘാടനം നിര്‍വഹിച്ചു....

കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.വി.കെ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. എ.കെ. മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു.  

എ.ഐ.വൈ.എഫ് വടക്കേക്കാട് മേഖല സമ്മേളനം നടന്നു.

കൊടുമന സ്മാരക മന്ദിരത്തില്‍ നടന്ന സമ്മേളനം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഖിലേഷ് ഉദ്ഘാടനം ചെയ്തു. പി വി ആദിത്യ അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം കെ ബി സായൂജും...

മത്സ്യത്തൊഴിലാളികള്‍ക്കായി മോട്ടോര്‍സൈക്കിള്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം നടന്നു.

  വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി മോട്ടോര്‍സൈക്കിള്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം നടന്നു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സ്യ തൊഴിലാളികള്‍ക്ക് മോട്ടോര്‍സൈക്കിള്‍ വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ അഞ്ച് പേര്‍ക്കാണ് വിതരണം...

പുന്നയൂര്‍ക്കുളം തൃപ്പറ്റ് വലിയതറയില്‍ രഞ്ജിത (38) നിര്യാതയായി.

  പുന്നയൂര്‍ക്കുളം തൃപ്പറ്റ് വലിയതറയില്‍ രഞ്ജിത നിര്യാതയായി. 38 വയസ്സായിരുന്നു. സംസ്‌കാരം ആറ്റുപുറം നിദ്രാലയത്തില്‍ നടത്തി. ഭര്‍ത്താവ് കണ്ണന്‍ എന്ന സുനില്‍ കുമാര്‍. മക്കള്‍ അനാമിക, അനൈഘ്.

വൈലത്തൂര്‍ തൃക്കണമുക്ക് ശിവക്ഷേത്രത്തിലെ പൈച്ചാക്കില്‍ മുത്തപ്പന്‍ വേല ആഘോഷിച്ചു.

  പൈച്ചാക്കില്‍ പാടത്തെ വേലക്ക് വിവിധ ഭാഗങ്ങളില്‍ നിന്നായി കാള, കരിങ്കാളി, കലാരൂപങ്ങള്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് ചങ്ങാതിക്കുട്ടം കമ്മറ്റി ഒരുക്കിയ നാടന്‍ പാട്ടും ഉണ്ടായിരുന്നു. ഭാരവാഹികളായ സുരേഷ് കെ.എന്‍, കെ കെ മോഹനന്‍, ശശി...

ഗുരുവായൂര്‍ ആല്‍ത്തറ റോഡില്‍ മാളിയേക്കല്‍ പടി ട്രാന്‍സ്ഫോര്‍മറിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്.

  2 പേരുടെ നില ഗുരുതരം. കാവീട് സ്വദേശി പണിക്കശ്ശേരി വീട്ടില്‍ ഷാജിയുടെ മകന്‍ 19 വയസ്സുള്ള രാഹുല്‍, തൊഴിയൂര്‍ മാളിയേക്കല്‍ പടി സ്വദേശി പന്തായില്‍ വീട്ടില്‍ വേലായുധന്റെ മകന്‍ 44 വയസ്സുള്ള ഷൈജു...

പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി ലഭിക്കാത്ത കര്‍ഷകര്‍ക്ക് സഹായവുമായി മേള സംഘടിപ്പിച്ച് പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റ്.

  ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും പുന്നയൂര്‍കുളം പോസ്റ്റ് ഓഫീസും സംയുക്തമായാണ് പുന്നയൂര്‍കുളം കൃഷി ഭവനില്‍ വെച്ച് അക്കൗണ്ട് മേള സംഘടിപ്പിച്ചത്. പുന്നയൂര്‍കുളം പോസ്റ്റ്മാന്‍ വൈശാഖ്, ജിത്തു മരത്തക്കോട്, ഐ പി പി ബി ഓഫീസര്‍...

പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ട് ആഘോഷത്തിനു കൂറയിട്ടു.

  ദിവസവും വൈകീട്ട് ആറിന് ഉച്ചപ്പാട്ട് ദാരികവധം കളം, കളംപൂജ, കളംപാട്ട്, കളപ്രദക്ഷിണം, തിരി ഉഴിച്ചില്‍, കളം മായ്ക്കല്‍ എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക് കല്ലാട്ട് ബേബിക്കുറുപ്പ് നേതൃത്വം നല്‍കും. രണ്ടര മാസത്തോളം നീണ്ടു നില്‍ക്കുന്ന കളംപാട്ടുത്സവം...

മന്നലാംകുന്ന് ജി എഫ് യു പി സ്‌കൂളില്‍ ശതാബ്ദി ആഘോഷത്തിന്റെ മുന്നോടിയായി ബാറ്റണ്‍ ഡ്രില്‍ അവതരിപ്പിച്ചു.

പുന്നയൂര്‍ മന്നലാംകുന്ന് ജി എഫ് യു പി സ്‌കൂളില്‍ ശതാബ്ദി ആഘോഷത്തിന്റെ മുന്നോടിയായി ബാറ്റണ്‍ ഡ്രില്‍ അവതരിപ്പിച്ചു.ഫെബി ടീച്ചര്‍, പരിശീലക പി.എ റഷീദ എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാന അധ്യാപിക സുനിത മേപുറത്ത്...