30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam എം.സി കുഞ്ഞുമോന്‍ അനുസ്മരണം നടത്തി

എം.സി കുഞ്ഞുമോന്‍ അനുസ്മരണം നടത്തി

47

പ്രമുഖ സിപിഐ. നേതാവായിരുന്ന എം.സി കുഞ്ഞുമോന്‍ അനുസ്മരണം നടത്തി. സിപിഐ. വടക്കേകാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞമനേങ്ങാട് കൊടമന സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം സിപിഐ. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം അഡ്വ. മുഹമ്മദ്ബഷീര്‍ ഉദ്ഘാടനം ചെയ്തു, ജിയോ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സിപിഐ. ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി സി.വി ശ്രീനിവാസന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ജ്യോതി രാജ്., ഹനീഫ കൊച്ചന്നൂര്‍, കെ.എം. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പി.എന്‍. നമ്പൂതിരി സ്മാരക അവാര്‍ഡ് ലഭിച്ച പ്രമുഖ നാടക സംവിധായകന്‍ ബാബു വൈലത്തൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ വി.എം. മുഹമ്മദ് കുട്ടി, സൂര്യകലാലയം, പവിത്രകണ്ടമ്പുള്ളി, സൂര്യഗായത ത്രി കൃഷ്ണദേവ് തുടങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ലോക്കല്‍ സെക്രട്ടറി സുധീഷ് അമരായില്‍ സ്വാഗതവും ടി ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!