30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu കാല്‍നട പ്രചരണ ജാഥ നടത്തി

കാല്‍നട പ്രചരണ ജാഥ നടത്തി

63

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികള്‍ക്കെതിരെ ജൂലൈ 9ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കാട്ടകാമ്പാല്‍ സംയുക്ത ട്രേഡ് യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി കാല്‍നട പ്രചരണ ജാഥ നടത്തി. ചിറക്കല്‍ സെന്ററില്‍ നിന്നും ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം സി.ഐ.ടി.യു. കുന്നംകുളം ഏരിയ വൈസ് പ്രസിഡന്റ് സി.ജി.രഘുനാഥ് നിര്‍വഹിച്ചു. സി.ഐ.ടി.യു. നേതാവ് ടി.സി, ചെറിയാന്‍ ക്യാപ്റ്റനും, ഐ.ടി.സി. നേതാവ് പി.കെ.രവീന്ദ്രന്‍ വൈസ് ക്യാപ്റ്റനും, എന്‍.എല്‍.സി. നേതാവ് പി.സി. സണ്ണി മാനേജരുമായി നയിച്ച ജാഥ ജെറുസലേം സെന്ററില്‍ സമാപിച്ചു.

 

ADVERTISEMENT
error: Content is protected !!