ചാലിശ്ശേരി കിഴക്കെ പട്ടിശ്ശേരി വഴിയില് അബൂബക്കര് നിര്യാതനായി.
ചാലിശ്ശേരി കിഴക്കെ പട്ടിശ്ശേരി താമസിച്ചുവരുന്ന വഴിയില് അബൂബക്കര് നിര്യാതനായി. 75 വയസ്സായിരുന്നു. കബറടക്കം കിഴക്കെ പട്ടിശ്ശേരി ജുമാമസ്ജിദ് ഖബര്സ്ഥാനില് നടക്കും. പരേതയായ ഫാത്തിമ ഭാര്യയാണ്. അയ്യൂബ്, ഷെരീഫ്, സാഹിറ,ഫൈസല്, നൂര്ജഹാന് എന്നിവര് മക്കളാണ്.
പഴഞ്ഞി സെന്റ് മേരീസ് ഓര്ത്തഡോക്സ് കത്തീഡ്രല് പെരുന്നാള് സംഘടക കമ്മിറ്റികളുടെ ആഭിമുഖ്യത്തില് നടത്തിപ്പ് യോഗം...
ചരിത്ര പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓര്ത്തഡോക്സ് കത്തീഡ്രല് പെരുന്നാള് സംഘടക കമ്മിറ്റികളുടെ ആഭിമുഖ്യത്തില് നടത്തിപ്പ് യോഗം സംഘടിപ്പിച്ചു. വികാരി ഫാദര് ജോണ് ഐസക്കിന്റെ അദ്ധ്യക്ഷതയില് നടന്ന യോഗത്തില് കുന്നംകുളം പോലീസ് എസ്...
സിറ്റി ഗ്യാസ് പദ്ധതി പ്രവര്ത്തനങ്ങള് പെരുമ്പിലാവിലും യാഥാര്ത്ഥ്യമാകുന്നു.
അടുത്ത വര്ഷം മാര്ച്ചോടെ പെരുമ്പിലാവിലെ വീടുകളിലും ഗ്യാസ് കണക്ഷന് ലഭ്യമാകുമെന്ന് അദാനി ഇന്ത്യന് ഓയില് അസെറ്റ് ഹെഡ് ദീപു ജോണ് പറഞ്ഞു. കുന്നംകുളത്ത് ഗ്യാസ് വിതരണം കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. ചൊവ്വന്നൂര് പഞ്ചായത്തിലും...
കാട്ടകാമ്പാല് മണ്ഡലം മഹിളാ കോണ്ഗ്രസ് പ്രവര്ത്തക കണ്വെന്ഷന് കെ.ജയശങ്കര് ഉല്ഘാടനം ചെയ്തു.
കാട്ടകാമ്പാല് മണ്ഡലം മഹിളാ കോണ്ഗ്രസ് പ്രവര്ത്തക കണ്വെന്ഷന് കെ.ജയശങ്കര് ഉല്ഘാടനം ചെയ്തു. മണ്ഡലം മഹിളാ കോണ്ഗ്രസ് പ്രസിഡന്റായ ധന്യ മണികണ്ഠന്റ സ്ഥാനാരോഹണത്തോടനുബന്ധിച്ച് നടന്ന കണ്വെന്ഷനില് വിജയ ഗോപി അധ്യക്ഷത വഹിച്ചു. മഹിളാ കോണ്ഗ്രസ്...
ചാലിശ്ശേരി ദൃശ്യ കേബിള് വിഷന് 28-ാംമത് വാര്ഷിക പൊതുയോഗം നടത്തി.
ചാലിശ്ശേരി ദൃശ്യ കേബിള് വിഷന് 28-ാംമത് വാര്ഷിക പൊതുയോഗം നടത്തി. 1995 ല് ചാലിശേരി അങ്ങാടിയില് ദൃശ്യ കേബിള് ടി.വി. ഓപ്പറേറ്റേഴ്സ് എന്ന പേരില് ആരംഭിച്ചതാണ് ദൃശ്യ. 258 ഓളം സ്ഥിര അംഗങ്ങള്ക്ക്...
അധ്യാപനത്തില് മനുഷ്യത്വം പകര്ന്ന് പുതിയ തലമുറയെ വളര്ത്തലാണ് ഗുരുവിന്റെ കടമ; ശൈഖ് മുഹമ്മദ് കാരകുന്ന്
പുതിയ കാലം സാങ്കേതിക വിദ്യയുടെതാണെങ്കിലും അധ്യാപനത്തില് മനുഷ്യത്വം പകര്ന്ന് പുതിയ തലമുറയെ വളര്ത്തലാണ് ഗുരുവിന്റെ കടമയെന്ന് പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.അന്സാര് ട്രൈനിങ് കോളേജ് സനദ്ദാന ചടങ്ങില് ബിരുദ...
കടവല്ലൂര് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ മിഷന് 2024 തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര് റൂം ഡിസിസി പ്രസിഡണ്ട്...
കടവല്ലൂര് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ മിഷന് 2024 തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര് റൂം ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ്...
കടവല്ലൂര് ദേശവിളക്കിന്റെ തിയ്യതി കുറിച്ചു.
കടവല്ലൂര് ദേശവിളക്കിന്റെ തിയ്യതി കുറിച്ചു. നവംബര് 29 ബുധനാഴ്ചയാണ് കടവല്ലൂര് ദേശവിളക്ക്. അയ്യപ്പന് വിളക്ക് കര്മ്മാചാര്യന് മരത്തംകോട് ജോതി പ്രകാശ് സ്വാമികളുടെ മകന് ജയദേവസ്വാമിയുടെ നേതൃത്വത്തിലാണ് ദേശവിളക്ക് നടക്കുന്നത്. വിളക്ക് കമ്മിറ്റി ഭാരവാഹികളായ...
കടവല്ലൂര് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില് സിഡിഎസ് പൊതുയോഗം സംഘടിപ്പിച്ചു.
കടവല്ലൂര് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില് സിഡിഎസ് പൊതുയോഗവും മുഖ്യമന്ത്രിയുടെ സഹായഹസ്തം ലോണിന്റെ സബ്സിഡി വിതരണം ഉദ്ഘാടനവും തിരികെ സ്കൂളില് എന്ന ക്യാമ്പയിന്റെ പ്രചരണ റാലിയും നടന്നു.കടവല്ലൂര് ഗ്രാമപഞ്ചായത്ത്...
മഹിളാ കോണ്ഗ്രസ്സ് കടവല്ലൂര് മണ്ഡലം കമ്മറ്റിയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും, മാഗസിന് പ്രകാശനവും നടന്നു.
മഹിളാ കോണ്ഗ്രസ്സ് കടവല്ലൂര് മണ്ഡലം കമ്മറ്റി പ്രസിഡന്റായി ബിനി സുഭാഷ് ചുമതലയേല്ക്കല് ചടങ്ങും നിലവിലെ കമ്മറ്റിയുടെ പ്രവര്ത്തനങ്ങളടങ്ങിയ മുന്നേറ്റം മാഗസിന്റെ പ്രകാശനവുമാണ് നടന്നത്. കടവല്ലൂര് മണ്ഡലത്തില് നിന്ന് ബ്ലോക്ക് മഹിളാ കോണ്ഗ്രസ്സ് ഭാരവാഹികളായി...