30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu മോര്‍ യാക്കോബ് മ്ഫസ്‌ക്കോ യൂത്ത് അസ്സോസിയേഷന്‍ ഡയാലിസിസ് ഫണ്ട് കൈമാറി

മോര്‍ യാക്കോബ് മ്ഫസ്‌ക്കോ യൂത്ത് അസ്സോസിയേഷന്‍ ഡയാലിസിസ് ഫണ്ട് കൈമാറി

45

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ മോര്‍ യാക്കോബ് മ്ഫസ്‌ക്കോ യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ കോയ്‌നോണിയ ഡയാലിസിസ് സെന്ററിലേക്ക് 30 പേര്‍ക്കുള്ള ഡയാലിസിസ് ഫണ്ട് കൈമാറി. ഡയാലിസിസ് സെന്റര്‍ ഡയറക്ടര്‍ മോര്‍ അപ്രേം മാത്യൂസ് മെത്രാപ്പോലീത്ത ഫണ്ട് ഏറ്റുവാങ്ങി. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന യൂത്തിനൊരു കൈത്താങ്ങ് എന്ന പേരില്‍ നടത്തിയ 2 രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുകയാണ് ഡയാലിസിസ് സെന്ററിലേക്ക് കൈമാറിയത്. എം.വൈ.എം. യൂത്ത് അസ്സോസിയേഷന്‍ പ്രസിഡന്റും പള്ളി വികാരിയുമായ ഫാ.ബേസില്‍ കൊല്ലാര്‍മാലി,മ സെക്രട്ടറി റൈവിന്‍ വിറ്റി, ജോയിന്റ് സെക്രട്ടറി സുവിന്‍ കെ.എസ്. കണ്‍വീനര്‍ ജിജോ കെ.ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. യൂത്ത് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിനു പി. ബാബു, ട്രഷറര്‍ അനുമോന്‍ സി തമ്പി, വനിതാ ജോ. സെക്രട്ടറി സൈബി സജോയ്, ചാരിറ്റി കോര്‍ഡിനേറ്റര്‍ ജിജോ സി തമ്പി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!