29.3 C
Kunnamkulam
Friday, November 6, 2026
Home Bureaus Perumpilavu പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു

പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു

10

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം എസ്.ബി.ഐ പഴഞ്ഞി ബ്രാഞ്ചിന്റെ സാമ്പത്തിക സഹായത്തോടെ പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ഇന്‍സിനറേറ്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ നിര്‍വഹിച്ചു.വിദ്യാലയങ്ങളിലെ ശുചിത്വവും പരിസരസംരക്ഷണവും ഉറപ്പാക്കുന്നതിനും മാലിന്യസംസ്‌കരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി അധ്യക്ഷത വഹിച്ചു.എസ്.ബി.ഐ പഴഞ്ഞി ബ്രാഞ്ച് മാനേജര്‍ എം.പി. പത്മദാസന്‍ മുഖ്യാതിഥിയായി.സ്‌കൂള്‍ അധ്യാപകന്‍ ജനീര്‍ലാല്‍ മാസ്റ്റര്‍, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. റസാഖ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. രാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ അരുണ്‍ദാസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!