29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Punnayurkulam അഞ്ഞൂരില്‍ വാട്ടര്‍ ടാങ്ക് നിലം പൊത്തി

അഞ്ഞൂരില്‍ വാട്ടര്‍ ടാങ്ക് നിലം പൊത്തി

അഞ്ഞൂര്‍ അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന കേരള വാട്ടര്‍ അതോറിറ്റിട്ടിയുടെ കീഴിലുള്ള വാട്ടര്‍ ടാങ്ക്
നിലം പൊത്തി. സമീപത്തെ ഒഴിഞ്ഞ് കിടക്കുന്ന പറമ്പിലേക്ക് ടാങ്ക് വീണതിനാല്‍
വന്‍ അപകടം ഒഴിവായി. അഞ്ഞൂര്‍ കുന്നംകുളം റോഡരികിലാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സമീപത്ത് കടകളും സ്ഥിതി ചെയ്യുന്നുണ്ട്.
അര നൂറ്റാണ്ടിലധികം പഴക്കമുള്ള വാട്ടര്‍ ടാങ്ക് ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തകര്‍ന്ന് വീണതെന്ന് പ്രദേശവാസികള്‍ പറയുന്നു. കേരള വാട്ടര്‍ അതോറിറ്റിയുടെ റൂറല്‍ വാട്ടര്‍
സപ്ലെ സ്‌കീം അനുസരിച്ച് നിര്‍മ്മിച്ച പമ്പ് ഹൗസിന് മുകളിലാണ് ടാങ്ക് സ്ഥിതി ചെയ്തിരുന്നത്.
വര്‍ഷങ്ങളായി ഇവിടെ പമ്പിംഗ് നടക്കുന്നില്ല. അതിനാല്‍ ടാങ്ക് തുരുമ്പെടുത്തിരിക്കുകയാണ്.
കിണറും മോട്ടോര്‍ പമ്പുസെറ്റും വാട്ടര്‍ ടാങ്ക് അടക്കം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ച വാട്ടര്‍ ടാങ്ക് അധികൃതരുടെ അനാസ്ഥ മൂലം പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കാതെ കിടക്കുകയായിരുന്നു.
അഞ്ഞൂര്‍ സെന്ററില്‍ സംസ്ഥാന പാതയോരത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ കെട്ടിടത്തിന് മുകളില്‍ നില്‍ക്കുന്ന വാട്ടര്‍ടാങ്ക്് ഏത് നിമിഷവും താഴെവിഴുന്ന അവസ്ഥായിലാണെന്ന് 3 മാസം മുമ്പ് സി സി ടി വി വര്‍ത്ത കൊടുത്തിരുന്നു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരമൊരു അപകടത്തിന് കാരണമായത്.

ADVERTISEMENT
error: Content is protected !!