23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam കനത്തമഴയില്‍ ആല്‍ത്തറയില്‍ വീടിന്റെ മുന്‍വശം തകര്‍ന്നു വീണു

കനത്തമഴയില്‍ ആല്‍ത്തറയില്‍ വീടിന്റെ മുന്‍വശം തകര്‍ന്നു വീണു

75

കനത്തമഴയില്‍ ആല്‍ത്തറയില്‍ വീടിന്റെ മുന്‍വശം തകര്‍ന്നു വീണു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കടവല്ലൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പുത്തന്‍കുളം ആല്‍ത്തറ വീട്ടിലയില്‍ അബൂബക്കറിന്റെ വീടാണ് തകര്‍ന്നത്. കനത്തമഴയില്‍ ആല്‍ത്തറയില്‍ വീടിന്റെ മുന്‍വശം തകര്‍ന്നു വീണു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പതിമൂന്നാം വാര്‍ഡ് പുത്തന്‍കുളം ആല്‍ത്തറ വീട്ടിലയില്‍ അബൂബക്കറിന്റെ വീടാണ് തകര്‍ന്നത്. ഏറെ പഴക്കമുള്ള വീടിന്റെ ഓടിട്ട ചുമരുള്‍പ്പടെയുള്ള മുന്‍ഭാഗമാണ് ശനിയാഴ്ച പുലര്‍ച്ചയോടെ തകര്‍ന്നു വീണത്. പഴയ ഓട്ടിട്ട വീടിനോട് ചേര്‍ന്നുള്ള വാര്‍പ്പില്‍ നിര്‍മ്മിച്ച മറ്റൊരു ഭാഗത്തെ മുറിയിലാണ് അഞ്ചംഗമടങ്ങിയ വീട്ടുകാര്‍ ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ ഉറക്കമെണീറ്റപ്പോഴാണ് വീടിന്റെ മുന്‍വശം തകര്‍ന്നതായി വീട്ടുകാര്‍ അറിയുന്നത്.  പഞ്ചായത്തിലുള്ള കാലപ്പഴക്കം ചെന്നതും അപകട ഭീഷണിയായതുമായ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനായി വില്ലേജ് – പഞ്ചായത്ത് അധികാരികള്‍ നോട്ടീസ് നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

ADVERTISEMENT
error: Content is protected !!