പുന്നയൂര്‍ കെ കരുണാകരന് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടനയുടെ ചെയര്‍മാനായിരുന്ന അന്തരിച്ച ഷാഹുല്‍ പള്ളത്ത് അനുസ്മരണം നടത്തി.മന്ദലാംകുന്ന് നന്മ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി മുന്‍ എം.പിയും എ.ഐ.സി.സി. സെക്രട്ടറിയുമായ ടി എന്‍ പ്രതാപന് അനുസ്മരണം നടത്തി ഉദ്ഘാടനം ചെയ്തു. പി എ ലിയാകത്തലിഖാന്റെ അധ്യക്ഷതയില്‍ ഷാഹുല്‍ പള്ളത്തിന്റെ പേരിലുള്ള വിദ്യാജ്യോതി പുരസ്കാര പ്രഖ്യാപനവും എം പി നടത്തി. ഡി.സി.സി. സെക്രട്ടറി സി എ ഗോപപ്രതാപന്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷിബു, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റസ്ല റഹീം, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സുബൈദ പാലക്കല്‍, വാര്‍ഡ് മെമ്പര്‍ ടി എ ആയിഷ, ഗ്രാമപഞ്ചായത്ത് അംഗം സലീം കുന്നമ്പത്ത്, കോണ്‍ഗ്രസ് പുന്നയൂര്‍ മണ്ഡലം പ്രസിഡണ്ട് കെ കെ ഷുക്കൂര്‍, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി വി എ ശംസുദ്ദീന്‍, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി മുസ്താക്കലി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി എ നസീര്‍, സിപിഎം പുന്നയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം വി കെ ഇര്‍ഷാദ്, പുന്നയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി കെ ഹസ്സന്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം ഭാരവാഹി സൈനുദ്ദീന്‍ ഫലാഹി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു. ബിനേഷ് വലിയകത്ത് സ്വാഗതവും സുല്‍ത്താന്‍ മന്ദലാംകുന്ന് നന്ദിയും പറഞ്ഞു. മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്കി
Home Bureaus Punnayurkulam പുന്നയൂര്‍ കെ കരുണാകരന് ചാരിറ്റബിള്‍ ഫൗണ്ടേഷന് ഷാഹുല്‍ പള്ളത്ത് അനുസ്മരണം നടത്തി



