28.7 C
Kunnamkulam
Sunday, November 15, 2026
Home Bureaus Punnayurkulam വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചാവക്കാട് കോംപ്ലക്‌സ് ‘സര്‍ഗവസന്തം’ നടത്തി

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചാവക്കാട് കോംപ്ലക്‌സ് ‘സര്‍ഗവസന്തം’ നടത്തി

0

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചാവക്കാട് കോംപ്ലക്‌സ് ‘സര്‍ഗവസന്തം’ മന്നലാംകുന്ന് അല്‍ ഹിക്മ മദ്രസയില്‍ നടത്തി.മന്നലാംകുന്ന് മസ്ജിദ് മദ്രസ കമ്മിറ്റി പ്രസിഡണ്ട് ഉസ്മാന്‍ ബദര്‍പള്ളി അധ്യക്ഷത വഹിച്ച പരിപാടി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ഹൈദരലി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗ്ഗശേഷി വളര്‍ത്താനും സഭാഗഭം കൂടാതെ അവരുടെ കഴിവുകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുവാനും പ്രാപ്തരാക്കുക എന്നതാണ് സര്‍ഗ്ഗ വസന്തം പരിപാടിയുടെ ലക്ഷ്യം. മദ്രസ തലങ്ങളില്‍ നടന്ന പരിപാടികളില്‍ നിന്നും ഒന്നാമതെത്തിയ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ചാവക്കാട് കോംപ്ലക്‌സ് മത്സരം നടത്തിയത്. ഇതില്‍ നിന്നും ഏ ഗ്രേഡ് ഓടുകൂടി ഒന്നാമതെത്തിയ വിദ്യാര്‍ത്ഥികളെ ജില്ലാതലത്തില്‍ മത്സരിപ്പിക്കും. തുടര്‍ന്ന് സംസ്ഥാന തല മത്സരവും ഉണ്ടായിരിക്കും. ചാവക്കാട് കോംപ്ലക്‌സ് മത്സരത്തില്‍ 60 പോയിന്റോടു കൂടി മന്നലാംകുന്ന് മദ്രസ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. അല്‍ മദ്രസത്തുല്‍ സലഫിയ അകലാട് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ട്രോഫികളും വിതരണം ചെയ്തു. നിരവധി കലോത്സവങ്ങളില്‍ വിധി നിര്‍ണയം നടത്തിയിട്ടുള്ള ആസിയ ടീച്ചര്‍, ഖൈറുന്നീസ ടീച്ചര്‍ എന്നിവര്‍ വിധി നിര്‍ണയം നടത്തി. വിദ്യാര്‍ത്ഥി ഫാദില്‍ അന്‍ഫര്‍ ഖുര്‍ആന്‍ പാരായണം നടത്തി. വിസിഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചാവക്കാട് മണ്ഡലം സെക്രട്ടറി റഫീഖ് അകലാട്, വിസ്ഡം സ്റ്റുഡന്റ് വിഭാഗം ജില്ലാ വൈസ് പ്രസിഡണ്ട് സഫ്വാന്‍, അല്‍ ഹിക്മ മദ്രസ സദര്‍ ഷാഹിദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മറ്റു മദ്രസ അധ്യാപകരും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചാവക്കാട് മണ്ഡലം ഭാരവാഹികളും നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!