26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam മേരി ക്യൂറി ഫെലോഷിപ്പിന് അര്‍ഹതനേടിയ ഐശ്വര്യയെ ആദരിച്ചു

മേരി ക്യൂറി ഫെലോഷിപ്പിന് അര്‍ഹതനേടിയ ഐശ്വര്യയെ ആദരിച്ചു

71

തിരുവളയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനി ഐശ്വര്യയെ വിദ്യാര്‍ത്ഥികളും, സ്റ്റാഫ് അസോസിയേഷനും, പിടിഎ കമ്മിറ്റിയും ചേര്‍ന്ന് ആദരിച്ചു. ശാസ്ത്ര ഗവേഷണത്തിന് യൂറോപ്പ്യന്‍ കമ്മീഷന്‍ നല്‍കുന്ന മേരി ക്യൂറി ഫെലോഷിപ്പിന് അര്‍ഹതനേടി അയര്‍ലണ്ടിലെ അറ്റ്‌ലാന്റിക് ടെക്‌നോളജിക്കല്‍ സര്‍വകലാശാലയിലേക്ക് യാത്രക്കൊരുങ്ങി നില്‍ക്കുകയാണ് ആറ്റുപുറം സ്വദേശി ഐശ്വര്യ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് ബിജു പള്ളിക്കര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.ഐ.ജിഷ ഉപഹാരം കൈമാറി. പി.ടി.എ.പ്രസിഡണ്ട് ബിജു പള്ളിക്കര പൊന്നാടയണയിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് റംസീന, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷീന ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. പ്രധാനധ്യാപിക സ്വാഗതവും പി മുനീര്‍ നന്ദിയും പറഞ്ഞു. ജൂലൈ നാലിനാണ് ഐശ്വര്യ അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കുന്നത്. ആറ്റുപുറം പാറക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍-ഗീത ദമ്പതികളുടെ മകളും സിവില്‍ എഞ്ചിനീയര്‍ ആയ കെഎസ് അതുലന്റെ ഭാര്യയുമാണ് ഐശ്വര്യ.

ADVERTISEMENT
error: Content is protected !!