31.7 C
Kunnamkulam
Friday, November 6, 2026
Home Bureaus Punnayurkulam പെരുമ്പടപ്പ് അയിരൂര്‍ ആനറക്കുളം തകര്‍ന്ന സംഭവത്തില്‍ അഴിമതി ആരോപണം

പെരുമ്പടപ്പ് അയിരൂര്‍ ആനറക്കുളം തകര്‍ന്ന സംഭവത്തില്‍ അഴിമതി ആരോപണം

6

പെരുമ്പടപ്പ് അയിരൂര്‍ ആനറക്കുളം നിര്‍മാണം പൂര്‍ത്തിയായി അധികം വൈകാതെ തകര്‍ന്ന സംഭവത്തില്‍ അഴിമതി ആരോപണവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ വത്സലാകുമാര്‍ . മൈനര്‍ ഇറിഗേഷന്‍ 75 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുളം തകര്‍ന്നതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് സമഗ്രമായി അന്വേഷിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പുനര്‍നിര്‍മ്മാണം നടത്തിയത്. കുളത്തിന്റെ നിര്‍മാണത്തിലെ ഗുണനിലവാരക്കുറവും ക്രമക്കേടുകളെക്കുറിച്ചുള്ള സംശയങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പൊതുപണം ചെലവഴിച്ച് നിര്‍മിച്ച പദ്ധതി തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ഭരണ സമിതി ചര്‍ച്ച ചെയ്തു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കണമെന്ന നിലപാടിലാണ് പഞ്ചായത്ത് പ്രസിഡന്റ്.

ADVERTISEMENT
error: Content is protected !!