26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

188

അധ്യാപക ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെക്ക് നല്‍കി കബളിപ്പിക്കുകയും ചെയ്ത കേസില്‍ വെള്ളറക്കാട് മനപ്പടി പള്ളിയത്ത് വീട്ടില്‍ ഹരനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്യ്തു. സമാനമായ കേസില്‍ രണ്ട് മാസം മുമ്പ് ഹരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളറക്കാട് വിവേക സാഗരം സ്‌കൂളില്‍ അധ്യാപക നിയമനം നല്‍കാമെന്ന് വാഗ്ദാനം വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിട്ടുള്ളത്. വിവേക സാഗരം സ്‌കൂളിന്റെ മാനേജരുടെ മകനാണ് ഹരന്‍.

ADVERTISEMENT
error: Content is protected !!