28.9 C
Kunnamkulam
Saturday, July 11, 2026
Home CCTV Desk കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 39-ാം സംസ്ഥാന സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുD

കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 39-ാം സംസ്ഥാന സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുD

കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 39-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് തൃശ്ശൂര്‍ ബിനി ഹെറിറ്റേജില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ലോഗോ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിക്ക് നല്‍കിക്കൊണ്ട് എ.സി.മൊയ്തീന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.വി. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍.ടി. ബേബി, ജനറല്‍ ജോയിന്റ് കണ്‍വീനര്‍ എ.ജെ. പോള്‍, ജില്ല സെക്രട്ടറി മുഹമ്മദ് സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജൂലൈ 18, 19, 20 തീയ്യതികളില്‍ തൃശ്ശൂര്‍ റീജ്യണല്‍ തിയ്യേറ്ററിലാണ് സമ്മേളനം.

ADVERTISEMENT
error: Content is protected !!