24.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam കുന്നംകുളം എന്‍ആര്‍ഐയുടെ സാഹിത്യവിഭാഗം എം.ടി.വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി

കുന്നംകുളം എന്‍ആര്‍ഐയുടെ സാഹിത്യവിഭാഗം എം.ടി.വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി

കുന്നംകുളം എന്‍ആര്‍ഐയുടെ സാഹിത്യവിഭാഗം ഷാര്‍ജയിലെ മുവൈലയില്‍ എം.ടി.വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. പ്രസിഡന്റ് സുനില്‍ കല്ലായി ഉദ്ഘാടനം ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ സ്മിത നെരവത്ത്, എഴുത്തുകാരനും പത്രവര്‍ത്തകനുമായിരുന്ന ഖമറുദ്ധീന്‍ ആമയം, പ്രാസംഗികനും രാഷ്ട്രീയ നിരീക്ഷകനുമായ ഷാജഹാന്‍ തറയില്‍, എഴുത്തുകാരിയും ഗാനരചയിതാവുമായ രശ്മി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കുന്നംകുളം എന്‍ആര്‍ഐ അംഗവും എഴുത്തുകാരിയുമായ റസീന ഹൈദര്‍ മോഡറേറ്ററായി.
എന്‍ആര്‍ഐ അംഗം അജീബിന്റെ ഗസല്‍ ഗാനാവതരണം നടന്നു.ഷംസുദ്ധീന്‍, കൃഷ്ണകുമാര്‍, ജലാല്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!