കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമങ്ങള്‍ നടത്തി. ആര്‍ത്താറ്റ്, കാണിയാമ്പാല്‍, കുന്നംകുളം, ചെമ്മണ്ണൂര്‍, ആനായ്ക്കല്‍ എന്നിവിടങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങള്‍ ബ്ലോക്ക് പ്രസിഡണ്ട് എം.കെ.സുകുമാരന്‍, യൂണിറ്റ് രക്ഷാധികാരി ഗംഗാധരന്‍ മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി സി.ജി.ജോബ രാജ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ആര്‍.അബി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.ജി.പാറുക്കുട്ടി, യൂണിറ്റ് ട്രഷറര്‍ പ്രേമരാജന്‍ ടി.എ. എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ടി.രാജഗോപാല്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.കെ.ഓ.ഫ്രാന്‍സിസ്, ഷൈലജ കെ.കെ, സി.ഡി. ലൂസി, കൊച്ചുത്രേസ്യ സി.കെ., സദാശിവന്‍ സി.വി., സാമുവല്‍ വി.കെ, റീത്ത പിയൂസ്, മിനി. യു.വി., റോസി ടീച്ചര്‍, എന്നിവര്‍ വിവിധ ഇടങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, മെഡിസെപ്പ്, യൂണിറ്റ് നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചുള്ള സജീവ ചര്‍ച്ചയും നടന്നു. അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.



