ഓഡിറ്റോറിയങ്ങളുടെ നിരക്ക് വർധിപ്പിച്ച ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം മരവിപ്പിച്ചു. മേൽപുത്തൂർ ഓഡിറ്റോറിയത്തിനും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും പഴയ നിരക്കായ 5900 രൂപയായി നിരക്ക് കുറച്ചു. പുതിയ നിരക്കായ 11800 രൂപയടച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്തവരുടെ അധിക തുക തിരിച്ച് നൽകും. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം മരവിപ്പിച്ചത്



