29.4 C
Kunnamkulam
Friday, November 6, 2026
Home Bureaus Perumpilavu പാലക്കാട് അട്ടപ്പാടി മേഖലക്ക് മാത്രമായി പ്രത്യേക ഹെല്‍ത്ത് നോഡല്‍ ഓഫീസറെ നിയമിച്ചു

പാലക്കാട് അട്ടപ്പാടി മേഖലക്ക് മാത്രമായി പ്രത്യേക ഹെല്‍ത്ത് നോഡല്‍ ഓഫീസറെ നിയമിച്ചു

17

ശിശു മരണ നിരക്ക് ക്രമാതീയമായി വര്‍ദ്ധിച്ചു വരുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലേക്ക് മാത്രമായി സര്‍ക്കാര്‍ പ്രത്യേക ഹെല്‍ത്ത് നോഡല്‍ ഓഫീസറെ നിയമിച്ചു.കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലാലിറ്റി ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടര്‍ ഷിജിന്‍ ജോണ്‍ ആളുരിനെയാണ് പ്രത്യേക നോഡല്‍ ഓഫീസറായി നിയമിച്ചത്. മരത്തംകോട് സ്വദേശിയായ ഡോക്ടര്‍ ജോണ്‍സന്‍ ആളൂരിന്റേയും ഷേര്‍ളിയുടേയും മകനായ ഷിജിന്‍ , കോട്ടത്തറ ആശുപത്രിയുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിനും , ഒററപ്പാലം ആശുപത്രി സൂപ്രണ്ടായിരിക്കെ ജനകീയ ഡോക്ടര്‍ എന്ന ബഹുമതിക്കും അര്‍ഹനായിട്ടുണ്ട്. അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവുമൂലം ഒരു കുഞ്ഞും മരിക്കരുതെന്ന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റുക എന്നതാണ് ഇനി ഷിജിന്റെ ലക്ഷ്യം. പാലക്കാട് കരുണ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജൂലി ജോണ്‍ ഭാര്യയും,ഹന്ന ഏക മകളുമാണ്.

 

ADVERTISEMENT
error: Content is protected !!