24.6 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam എകെസിഎ വാഹന പ്രചരണ ജാഥക്ക് കുന്നംകുളത്ത് സ്വീകരണം നല്‍കി

എകെസിഎ വാഹന പ്രചരണ ജാഥക്ക് കുന്നംകുളത്ത് സ്വീകരണം നല്‍കി

ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെയും അനധികൃത കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെയും ഓള്‍ കേരള കേറ്റേഴ്‌സ് അസോസിയേഷന്‍ ജൂലൈ 8 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന പ്രതിക്ഷേധ സമരത്തിന്റെ പ്രചരണാര്‍ത്ഥമുള്ള വാഹന പ്രചരണ ജാഥക്ക് കുന്നംകുളത്ത് സ്വീകരണം നല്‍കി. എകെസിഎ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് പി.എം ഷമീര്‍ നയിക്കുന്ന തൃശ്ശൂര്‍ ജില്ല വാഹന പ്രചരണ ജാഥക്ക്, ചാവക്കാട് മേഖലയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. പഴയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ ടാക്‌സി പാര്‍ക്കില്‍ നടന്ന സ്വീകരണം യോഗം എകെസിഎ സംസ്ഥാന സെക്രട്ടറി കെ.ആര്‍ പ്രശാന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് മേഖല പ്രസിഡന്റ് സി.പി രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ എം.ജി ശ്രീവത്സന്‍, ജില്ല ജന. സെക്രട്ടറി ബാലന്‍ കല്യാണീസ്, സംസ്ഥാന ബോര്‍ഡ് അംഗം ആന്റോ, ജില്ല ട്രഷറര്‍ അബ്ദുള്‍ അസീസ്, ഉസ്മാന്‍ കല്ലാട്ടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണത്തിന് ജാഥാ ക്യാപ്റ്റന്‍ പി.എം ഷമീര്‍ മറുപടി പ്രസംഗം നടത്തി. യോഗത്തിന് ചാവക്കാട് മേഖല ജന.സെക്രട്ടറി സി.പി അഷ്‌റഫ് സ്വാഗതവും കെ.സി ഷാജു നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!