24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കുറുക്കന്‍പാറയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് ലോറി കത്തി നശിച്ചു

കുറുക്കന്‍പാറയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് ലോറി കത്തി നശിച്ചു

കുന്നംകുളം കുറുക്കന്‍പാറയില്‍ പുതിയ താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് ലോറി കത്തി നശിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അമ്മു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. കഴിഞ്ഞ ശനിയാഴ്ച നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞ് ഓഫ് ചെയ്ത് നിര്‍ത്തിയിട്ടതായിരുന്നു.

തുടര്‍ന്ന് ഞായറാഴ്ച രാത്രി ലോറി നിര്‍ത്തിയിട്ട ഭാഗത്തുനിന്ന് തീ ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി, നാട്ടുകാരും താലൂക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജോലി നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സനല്‍ സ്ഥലത്തെത്തി, കുന്നംകുളം അഗ്‌നി രക്ഷാസേനയെ വിവരമറിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു. ലോറിക്ക് തീ പിടിച്ചതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കുമെന്നും അമ്മു കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!