23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam വിഷ്ണുവിന്റെ സൈക്കിള്‍ മോഷണം പോയി; പുതിയത് വാങ്ങി നല്‍കി മാതൃകയായി പിടി എ...

വിഷ്ണുവിന്റെ സൈക്കിള്‍ മോഷണം പോയി; പുതിയത് വാങ്ങി നല്‍കി മാതൃകയായി പിടി എ കമ്മറ്റി

125

സൈക്കിള്‍ നഷ്ടപ്പെട്ട് വിദ്യാര്‍ത്ഥിക്ക് പുതിയ സൈക്കിള്‍ വാങ്ങി നല്‍കി മാതൃകയായി പിടിഎ കമ്മറ്റി. പൂഴിക്കള സ്വദേശി മാമ്പുള്ളി ഷാജിയുടെ മകന്‍ വിഷ്ണുവിന്റെ സൈക്കിളാണ് ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രപരിസരത്ത് നിന്ന് മോഷണം പോയത്.  ബുധനാഴ്ച്ച രാവിലെ ടൂഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സൈക്കിള്‍ കാണാതായത്. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം വിഷ്ണവുന്റെ സങ്കടം മനസ്സിലാക്കി തിരുവളയന്നൂര്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ബിജു പള്ളിക്കര, വടക്കേകാട് സ്വദേശി വി.എം.മുതസ്തഫ എന്നിവര്‍ ചേര്‍ന്ന് പുതിയ സൈക്കിള്‍ വാങ്ങി. അടുത്ത സ്‌കൂള്‍ പ്രവര്‍ത്തി ദിവസം സ്‌കൂളില് വെച്ച് വിഷ്ണുവിന് സൈക്കിള്‍ കൈമാറും.

 

 

ADVERTISEMENT
error: Content is protected !!