എരുമപ്പെട്ടി പഞ്ചായത്തിലെ കഴിഞ്ഞ സി.പി.എം ഭരണസമിതിയുടെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് കോണ്ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ ധര്ണ്ണ നടത്തി. എഫ്.എസ്.ടി.പി.യ്ക്കും ആധുനിക ക്രിമിറ്റോറിയത്തിനും ഭൂമി വാങ്ങിയതിലുള്ള അഴിമതി അന്വേഷിക്കുക, മുട്ടിക്കല് പുഴയിലേക്കുള്ള പഞ്ചായത്ത് വഴി സ്വകാര്യ വ്യക്തിക്ക് ഉപയോഗിക്കാന് നല്കിയ തീരുമാനം പിന്വലിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് പഴയ പഞ്ചായത്ത് ഓഫീസിന് മുന്നില് നടത്തിയ ധര്ണ്ണ കെ.പി.സി.സി ജനറല് സെക്രട്ടറി ടി.പി.അജയമോഹന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി പി.എസ്.സുനീഷ്, യു.ഡി.എഫ് നിയോജകമണ്ഡലം കണ്വീനര് അമ്പലപ്പാട്ട് മണികണ്ഠന്, പഞ്ചായത്ത് പാര്ലമെന്ററി പാര്ട്ടി ലീഡര് എന്.കെ.കബീര്, ടി.എന്. നമ്പീശന്, കെ.ആര്. രാധിക, സെഫീന അസീസ്, ചന്ദ്രപ്രകാശ് ഇടമന, എം.സി.ഐജു, ഫ്രിജോ വടക്കൂട്ട്, എം.എ.ഉസ്മാന്, അനിത വിന്സെന്റ്, നജീബ് കൊമ്പത്തേയില്, മീന ശലമോന് തുടങ്ങിയവര് സംസാരിച്ചു.



