32.9 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Erumapetty വെള്ളറക്കാട് കൊല്ലന്‍പടിയില്‍ തെരുവ്‌നായ കടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കിടപ്പ്‌രോഗി മരിച്ചു

വെള്ളറക്കാട് കൊല്ലന്‍പടിയില്‍ തെരുവ്‌നായ കടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കിടപ്പ്‌രോഗി മരിച്ചു

46

വെള്ളറക്കാട് കൊല്ലന്‍പടിയില്‍ തെരുവ്‌നായ കടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കിടപ്പ് രോഗിമരിച്ചു. കിഴക്കേ പുരയ്ക്കല്‍ ദേവദാസന്‍ (56) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് 12നാണ് ദേവദാസിന്റെ മാതാവ് കാര്‍ത്യായനിയേയും ദേവദാസിനേയും തെരുവ് നായ ക്രൂരമായി കടിച്ചത്. നായയുടെ കടിയേറ്റ് കാര്‍ത്ത്യായനി അന്ന് മരിച്ചിരുന്നു. നായയുടെ ആക്രമണത്തില്‍ ദേവദാസിന്റെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങളോളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നടത്തി. ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വെച്ച് ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.പരേതനായ കുഞ്ഞുമോന്‍ പിതാവും കാര്‍ത്ത്യായനി മാതാവുമാണ്.സംസ്‌ക്കാരം ഇന്ന് വൈകീട്ട് 7 മണിയ്ക്ക് പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും.

 

ADVERTISEMENT
error: Content is protected !!