32.9 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Kechery കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് വികസനം ; നിയമസഭാ മന്ദിരത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് വികസനം ; നിയമസഭാ മന്ദിരത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

39

കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് വികസനവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ബൈപ്പാസ് വികസനവുമായി ബന്ധപ്പെട്ട തുടര്‍നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പന്നിത്തടം ജംഗ്ഷനില്‍ വാഹനാപകടത്തില്‍ തകര്‍ന്നുപോയ സിഗ്‌നല്‍ സംവിധാനം വേഗത്തില്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ, ഈ മേഖലയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി റോഡ് സേഫ്റ്റി അതോറിറ്റിയുടെ പരിശോധനയ്ക്ക് ശേഷം ആവശ്യമായ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ എ.സി.മൊയ്തീന്‍ പ്രൊഫ-സി.രവീന്ദ്രനാഥ്, എന്നിവരും കെ.ആര്‍.എഫ്.ബി, കിഫ്ബി, പൊതുമരാമത്ത്, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!