32.9 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Kechery ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം നടന്നു

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം നടന്നു

23

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം നടന്നു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍ അധ്യക്ഷയായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ് കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍ ആസൂത്രണ സമിതി അംഗം പി.ബി.അനൂപ്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.ആര്‍ ഗീത എന്നിവര്‍ സംസാരിച്ചു.ഒക്ടോബര്‍ 25ന് കേച്ചേരി ഗവ.എല്‍.പി.സ്‌കൂളില്‍ കലാ-രചനാ മത്സരങ്ങളോടെ കേരളോത്സവത്തിന് തുടക്കമാവും.നവംബര്‍ 8ന് സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

 

ADVERTISEMENT
error: Content is protected !!