32.9 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Erumapetty പന്നിത്തടം സെന്ററില്‍ വീണ്ടും അപകടം; കാറുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

പന്നിത്തടം സെന്ററില്‍ വീണ്ടും അപകടം; കാറുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

30

പന്നിത്തടം സെന്ററില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ രാത്രി 11 മണിയോടെ കാറുകള്‍ നമ്മില്‍ കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു. ഗുരുവായൂര്‍ സ്വദേശിനി ഫര്‍ബിനണ് പരിക്കേറ്റത്. ചെറുതുരുത്തിയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാറും അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡ് വഴി കൂറ്റനാട് പടിഞ്ഞാറങ്ങാടിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് പോയിരുന്ന രണ്ടു യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.തിങ്കളാഴ്ച രാത്രി 11 മണിയോടെ മീന്‍ കയറ്റി വന്നിരുന്ന ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് സാരമായി പരിക്ക് പറ്റിയിരുന്നു. അപകടങ്ങള്‍ തടയുവാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍തന്നെ അധികൃതര്‍ക്ക് ആയിക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

 

 

ADVERTISEMENT
error: Content is protected !!