പഠനത്തിലും കരിയറിലും മികവ് തെളിയിച്ച നാടിന്റെ പ്രതിഭകളെ കാട്ടകാമ്പാല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര് വീട്ടിലെത്തി ആദരിച്ചു. വാര്ഡ് കോണ്ഗ്രസ് ഏര്പ്പെടുത്തിയ സ്നേഹോപഹാരവും സമ്മാനിച്ചു.ബി.എ.എം.എസ് പഠനത്തില് ഉന്നത വിജയം നേടിയ സാന്ദ്രിയ സാറ സാബു, സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് കേരളയില് നിന്ന് ഇന്റര്നാഷണല് റിലേഷന്സ് ആന്ഡ് പൊളിറ്റിക്കല് സയന്സില് ഡോക്ടറേറ്റ് നേടിയ ഡോ. സെലിന് സൈമണ് ചീരന്, പി.എസ്.സി വഴി അസിസ്റ്റന്റ് പ്രിസണ് ഓഫീസറായി നിയമനം നേടിയ പി.എസ്. ഗയത്ത് എന്നിവരെയാണ് ആദരിച്ചത്.ഇവരുടെ നേട്ടങ്ങള് വരുംതലമുറയ്ക്ക് പ്രചോദനമാണെന്ന് കെ. ജയശങ്കര് പറഞ്ഞു. കോണ്ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ചടങ്ങില് പങ്കെടുത്തു.
Home Bureaus Perumpilavu പഠനത്തിലും കരിയറിലും മികവ് തെളിയിച്ച പ്രതിഭകള്ക്ക് ആദരവുമായി കെ. ജയശങ്കര്



