30.4 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Erumapetty തിച്ചൂര്‍ യുവജന സംഘം ഗ്രന്ഥശാലയുടെ 70-ാമത് വാര്‍ഷികം ആഘോഷിച്ചു

തിച്ചൂര്‍ യുവജന സംഘം ഗ്രന്ഥശാലയുടെ 70-ാമത് വാര്‍ഷികം ആഘോഷിച്ചു

3

തിച്ചൂര്‍ യുവജന സംഘം ഗ്രന്ഥശാലയുടെ 70-ാമത് വാര്‍ഷികം ആഘോഷിച്ചു. യു.ആര്‍.പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ വി നിഖില്‍ അധ്യക്ഷനായി. വരവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് യു.ബി.കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.രവീന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍മാരായ പ്രീതി ഷാജു, പിആര്‍ രാമകൃഷ്ണന്‍, എ. എം. ഷംനാസ്, സെക്രട്ടറി കെ.സുഭാസ്, ജോ.സെക്രട്ടറി വി.ടി.സജീഷ് എന്നിവര്‍ സംസാരിച്ചു.വായനശാല മാര്‍ഗ്ഗദര്‍ശികളായ പി.വി.നാരായണന്‍,എന്‍. ഭാസ്‌കരന്‍, കെ.പരമേശ്വരന്‍ എന്നിവരെയും അക്ഷര കളരിക്ക് നേതൃത്വം നല്‍കിയവരേയും ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

 

ADVERTISEMENT
error: Content is protected !!