31.3 C
Kunnamkulam
Sunday, October 18, 2026
Home Bureaus Erumapetty കടങ്ങോട് ജി.എല്‍.പി സ്‌കൂളില്‍ പുകയില വിരുദ്ധ ജാഗ്രതാസമിതി രൂപീകരണ യോഗം നടന്നു

കടങ്ങോട് ജി.എല്‍.പി സ്‌കൂളില്‍ പുകയില വിരുദ്ധ ജാഗ്രതാസമിതി രൂപീകരണ യോഗം നടന്നു

5

ചൊവ്വന്നൂര്‍ ബ്ലോക് പഞ്ചായത്ത് പുകയില വിമുക്ത വിദ്യാലയം പദ്ധതിയുടെ ഭാഗമായി കടങ്ങോട് ജി.എല്‍.പി.സ്‌കൂളില്‍ ജാഗ്രതാസമിതി രൂപീകരണയോഗവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഹെല്‍ത്ത് ക്ലബ് കണ്‍വീനര്‍ അഖില. സി.എ. സ്വാഗതംപറഞ്ഞ ചടങ്ങില്‍ കടങ്ങോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ.പ്രസിഡന്റ് വിശ്വംഭരന്‍ കെ.എ. അധ്യക്ഷതവഹിച്ചു. കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരയ പി.കെ.പ്രസന്നന്‍, സബ്‌ന ആസ്മിന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.കെ.സുമേഷ്, എസ്.എം.സി. ചെയര്‍മാന്‍ പി.ഇ.ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെല്‍ത്ത് ക്ലബ് ജോയിന്റ് കണ്‍വീനര്‍ വിധു വര്‍ഗ്ഗീസ് നന്ദിപറഞ്ഞു. വാര്‍ഡ് മെമ്പര്‍ യു.വി. ഗിരീഷ് രക്ഷാധികാരിയായ ജാഗ്രതാസമിതി രൂപീകരണവും നടന്നു. 100 ല്‍ അധികം രക്ഷിതാക്കള്‍ പങ്കെുത്തു.

 

 

ADVERTISEMENT
error: Content is protected !!