24.2 C
Kunnamkulam
Tuesday, February 7, 2023

ബാറുകള്‍ പുലര്‍ച്ചെ വരെ തുറക്കുമെന്നത് വ്യാജപ്രചാരണം; സമയം നീട്ടിയിട്ടില്ലെന്ന് എക്‌സൈസ്

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്‌സൈസ്. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു....

തൊണ്ണൂറാമത് ശിവഗിരി മഹാ തീർത്ഥാടനത്തിന് തുടക്കമായി; ഗുരു സന്ദേശം ലോകത്തിന് മുഴുവൻ മാതൃകയെന്ന് കേന്ദ്രമന്ത്രി...

തൊണ്ണൂറാമത് ശിവഗിരി മഹാ തീർത്ഥാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ഉദ്ഘാടനം ചെയ്‌തു. ഗുരു സന്ദേശം ലോകത്തിന് മുഴുവൻ മാതൃകയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ഗുരു പകർന്നു നൽകിയത്. ഭാരതീയ...

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരാണ് നട തുറക്കുക. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്ര നട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നല്‍കി...

സ്കൂളുകളിൽ ഗ്രേസ് മാര്‍ക്ക്‌ പുന:സ്ഥാപിച്ചു

സംസ്ഥാനത്ത് സ്കൂളുകളിൽ ഗ്രേസ് മാര്‍ക്ക്‌ പുന:സ്ഥാപിച്ചു. ഈ അക്കാദമിക് വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് ഗ്രേസ് മാർക്ക് പുനസ്ഥാപിക്കുന്നത്. പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന...

സ്കൂൾ കലോത്സവം; സംഘാടനത്തിലെ പോരായ്മയിൽ മത്സരാർഥിക്ക് അപകടം സംഭവിച്ചാൽ സംഘടകർക്കെതിരെ നിയമ നടപടിയെന്ന് ഹൈക്കോടതി

സ്കൂൾ കലോത്സവ മത്സരങ്ങളിൽ അടക്കം സംഘടനത്തിലെ പോരായ്മ  മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് സംഘാടകർക്ക് ഹൈക്കോടതി മുന്നറിയിപ്പ്. ബാലനീതി നിയമ പ്രകാരമാകും ശിക്ഷാ നടപടികൾ. സ്റ്റേജിലെ പിഴവ് കാരണം...

ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി

ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.  ട്രെയിൻ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് കൺട്രോൾ റൂമിലെ ഫോണിൽ...

ക്രിസ്‌മസിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന; വിറ്റത് 229.80 കോടിയുടെ മദ്യം

കേരളത്തിൽ ക്രിസ്‌‌മ‌സ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിലായി കേരളത്തിൽ വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 215.49 കോടിയുടെ മദ്യമാണ്...

മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച നാളെ

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 10.45-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. സംസ്ഥാനത്തെ മലയോര...

ചുരംവഴിയുള്ള ട്രെയ്‌ലറുകളുടെ തുടർയാത്ര വിജയം

താമരശ്ശേരി ചുരംവഴിയുള്ള ട്രെയ്‌ലറുകളുടെ തുടർയാത്ര വിജയം. വെള്ളിയാഴ്ച പുലർച്ചെ 2.10-ഓടെ ഇരുട്രെയ്‌ലറുകളും ചുരംകയറി. ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതിനാൽ വിജനമായിക്കിടന്ന ദേശീയപാതയിലേക്കാണ് വ്യാഴാഴ്ച രാത്രി രണ്ടു ട്രെയ്‌ലറുകളും പ്രവേശിച്ചത്. ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിലുള്ള വിദഗ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു...

കർശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി; പോലീസിലെ ക്രിമിനലുകൾക്ക് പണി വരും

പോലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും അത്തരക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ‌സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം...