കല്ലുംപുറം സെന്റ്ജോര്‍ജ് പള്ളിയുടെ നൂറാം വാര്‍ഷികം മെയ് 8 ന് ആഘോഷിക്കും.

Advertisement

Advertisement

മലബാര്‍ സ്വതന്ത്ര സുറിയാനി സഭക്ക് കീഴിലുള്ള കല്ലുംപുറം സെന്റ്ജോര്‍ജ് പള്ളിയുടെ നൂറാം വാര്‍ഷികവും, ഇടവകദിനാഘോഷവും, ഗീവര്‍ഗീസ് സഹദായുടെ നാമധേയത്തിലുള്ള പടിഞ്ഞാറേ കുരിശുപള്ളി പെരുന്നാളും സംയുക്തമായി മെയ് 8 ന് ആഘോഷിക്കും. ഞായറാഴ്ച രാവിലെ 7.30 ന് പ്രഭാതപ്രാര്‍ത്ഥന, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന , 10 ന് കുരിശുപള്ളിയിലേക്കു കൊടിയും കുരിശും, ധൂപപ്രാര്‍ത്ഥന, കൈമുത്ത് എന്നിവ നടക്കും. വൈകീട്ട് 4.30 നു ഇടവക ദിനാഘോഷങ്ങള്‍ക്കുശേഷം ഇടവക വികാരി പ്രിന്‍സ് ഐ . കോലാടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം സഭ പരമാധ്യക്ഷന്‍ സിറില്‍ മോര്‍ ബസേലിയോസ് മെത്രാന്‍പ്പോലീത്ത ഉത്ഘാടനം ചെയ്യും.ആഘോഷ പരിപാടികള്‍ക്ക് ഇടവക സെക്രട്ടറി സി.പി. ഡേവീസ്, ട്രഷറര്‍ സൈമന്‍ പി.സി മറ്റു ഭരണസമിതി അംഗംങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.