കോവിഡ് വ്യാപനം രൂക്ഷം: മെയ് ഒന്ന് മുതല്‍18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍

Advertisement

Advertisement

 രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ മെയ് ഒന്ന് മുതല്‍18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കും.

നിലവില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, കോവിഡ് മുന്‍നിര പോരാളികള്‍ക്കുമാണ് വാക്സിന്‍ വിതരണം നടക്കുന്നത്.

എന്നാല്‍ കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് നിലവിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉന്നത ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.

തുടര്‍ന്നാണ് തീരുമാനം. വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാല്‍, രാജ്യം വാക്‌സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നതും കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. കേരളത്തിലും വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്.

മിക്ക വാക്‌സിനേഷന്‍ സെന്ററുകളും താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിന് ഷേമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.