എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Advertisement

Advertisement

കാപ്പാ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാള്‍ ഉള്‍പ്പെടെ നാല് പേരെ എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുമാരന്‍പടി ആലിങ്ങല്‍ വീട്ടില്‍ മകന്‍ മുഹമ്മദ് മന്‍സുര്‍ (23), ചാവക്കാട് മണത്തല സ്വദേശി താഴത്ത് വീട്ടില്‍ വലിയോന്‍ എന്ന് വിളിക്കുന്ന അര്‍ഷാദ് (24), തങ്ങള്‍പ്പടി ചോലയില്‍ വീട്ടില്‍ റംഷീദ് (35), ചെറായി നാലകത്ത് വീട്ടില്‍ ഷഫീര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച വൈകിട്ട് ആല്‍ത്തറ കുന്നത്തൂര്‍ മന ബാറിന് സമീപത്ത് സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തതോടെയാണ് പ്രതികള്‍ വടക്കേക്കാട് എസ്.എച്ച്.ഒ.-ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.