എയ്യാല്‍ നിര്‍മല മാതാ കോണ്‍വെന്റ് സ്‌കൂളില്‍ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു.

Advertisement

Advertisement

എയ്യാല്‍ നിര്‍മല മാതാ കോണ്‍വെന്റ് സ്‌കൂളില്‍ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്‌മേരി നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ ക്യാപ്റ്റന്‍ അഭിനവിന്റെ നേതൃത്വത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സേവനവാരം നടത്തി. . പ്ലേ സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. ക്ലാസ്സ് അധ്യാപകാരുടെ മേല്‍നോട്ടത്തില്‍ നടന്ന ആഘോഷപരിപാടി എല്ലാ കുട്ടികള്‍ക്കും മധുരപാനിയം വിതരണം ചെയ്തുകൊണ്ട് സമാപിച്ചു.