30.3 C
Kunnamkulam
Sunday, September 27, 2020

VELUR

ഡി.വൈ.എഫ്.ഐ എയ്യാല്‍ വായനശാല യൂണിറ്റ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ഡി വൈ എഫ് ഐ സംസ്ഥാനത്തെ കാല്‍ ലക്ഷത്തോളം വരുന്ന യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന യുവജന പ്രതിഷേധത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ എയ്യാല്‍ വായനശാല യൂണിറ്റ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ പന്നിത്തടം മേഖലാ ട്രഷറര്‍ കെ.വി ഗില്‍സന്‍ ,സി...

കാര്‍ ഫ്രീ ഡേ യോടനുബന്ധിച്ച് സൈക്കിളില്‍ ബോധവല്‍ക്കരണ സന്ദേശ യാത്ര നടത്തി.

കാര്‍ ഫ്രീ ഡേ യോടനുബന്ധിച്ച് വേലൂരിലെ സൈക്കിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൈക്കിളില്‍ ബോധവല്‍ക്കരണ സന്ദേശ യാത്ര നടത്തി. കാല്‍നടയാത്ര, സൈക്കിള്‍ യാത്ര എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൈക്കിള്‍ സവാരിയും റിപ്പയറിങ്ങും പരിശീലിപ്പിക്കാന്‍ വേലൂരില്‍ 3 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് സൈക്കിള്‍ കൂട്ടായ്മ. ഫ്രീഡം...

കനത്ത കാറ്റിലും മഴയിലും വീട് ഭാഗികമായി തകര്‍ന്നു.

കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് എയ്യാലില്‍ രാമാട്ടു രാധാകൃഷ്ണന്റെ വീടാണ് കഴിഞ്ഞ ദിവസം നിലം പൊത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി .വില്ലേജ് ഉദ്യോഗസ്ഥരും, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

വേലൂരില്‍ കനത്ത മഴയില്‍ വീടിന്റെ ഒരു വശം തകര്‍ന്നു വീണു.

കനത്ത മഴയില്‍ വീടിന്റെ ഒരു വശം തകര്‍ന്നു വീണു. വേലൂര്‍ വെങ്ങിലശ്ശേരി 12 വാര്‍ഡില്‍ മണിമലര്‍ക്കാവ് ക്ഷേത്രപരിസരത്ത് താമസിക്കുന്ന മാലകത്ത് പുത്തന്‍പുരയ്ക്കല്‍ വാസുവിന്റെ വീടാണ് രാത്രി പെയ്ത മഴയില്‍ തകര്‍ന്നു വീണത്. ഇനിയും മഴ തുടര്‍ന്നാല്‍ ബാക്കി ഭാഗങ്ങള്‍ കൂടി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വീട്ടുകാര്‍ പരിഭ്രാന്തിയില്‍...

വേലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി.

മുഖ്യമന്ത്രി രാജി വെക്കുക മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വേലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി. കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ ആമ്പക്കാട് അധ്യക്ഷത വഹിച്ചു. ജോസ് ഒലക്കെങ്കില്‍ സ്വാഗതവും അബു സാലി...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സൈക്കിള്‍ പരിശീലനവുമായി വേലൂര്‍ ഫ്രീഡം സൈക്കിള്‍ഫോഴ്‌സ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സൈക്കിള്‍ പരിശീലനവുമായി വേലൂര്‍ ഫ്രീഡം സൈക്കിള്‍ഫോഴ്‌സ്. ദിവസവും പുലര്‍ച്ചെ അഞ്ചു മണി മുതല്‍ 2 മണിക്കൂര്‍ വേലൂര്‍ പള്ളി പരിസരത്താണ് പരിശീലനം. വൈദ്യുതി ബോര്‍ഡിലെ ഓര്‍വര്‍സിയറും, ദേശീയതലത്തില്‍ വരെ ശ്രദ്ധേയനായ സൈക്കിള്‍ സഞ്ചാരിയുമായ ഫ്രാന്‍സീസ് ആണ് പരിശീലകന്‍. നിരവധി പേരാണ് സൈക്കിള്‍ പരിശീലനത്തിനായി...

ദീപ രാമചന്ദ്രന്റെ അറസ്റ്റ്; മഹിളാകോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

ദീപ രാമചന്ദ്രനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് പോലീസ് നടപടിക്കെതിരെ മഹിളാകോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പന്നിത്തടം സെന്ററില്‍ നടന്ന പ്രതിഷേധയോഗം മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ടുകൂടിയായ സ്വപ്ന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു . ജില്ലാപഞ്ചായത്ത് അംഗം കല്യാണി...

വേലൂര്‍ പഞ്ചായത്തില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി.

വേലൂര്‍ പഞ്ചായത്തില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി. പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് 50 ഓളം പേര്‍ക്ക് പരിശോധന നടത്തിയത്. സമൂഹ വ്യാപന സാധ്യത കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്.  

വിദ്യ എഞ്ചിനീയറിംങ്ങ് കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

വിദ്യ എഞ്ചിനീയറിംങ്ങ് കോളേജില്‍ എസ് എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോവിഡ് പശ്ചാതലത്തില്‍ കോളേജിലെ ഫീസില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സാമ്പത്തിക പ്രതിസന്ധി മൂലം ഫീസ് അടക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ റദ്ധ് ചെയ്യുമെന്നുമുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.  

അടുക്കള തോട്ടത്തില്‍ മികച്ച ഫലം വിളയിച്ചെടുത്ത ജയന്തി ജയന് അനുമോദനം.

കേരള സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി അടുക്കള തോട്ടത്തില്‍ മികച്ച ഫലം വിളയിച്ചെടുത്ത് മാതൃകയായി മാറിയ ജയന്തി ജയനെ പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി. സെക്രട്ടറിയുമായ സി.സി. ശ്രീകുമാര്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം...