25 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur വിദ്യാര്‍ത്ഥികള്‍ക്ക് പഠനനോപകരണ കിറ്റ് വിതരണം നടത്തി

വിദ്യാര്‍ത്ഥികള്‍ക്ക് പഠനനോപകരണ കിറ്റ് വിതരണം നടത്തി

എസ്.എഫ്.ഐ വെള്ളാറ്റഞ്ഞൂര്‍ ലോക്കല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനനോപകരണ കിറ്റ് വിതരണം ചെയ്തു.വേലൂര്‍ പുലിയന്നൂര്‍ ഗവ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ വെള്ളാറ്റഞ്ഞൂര്‍ ലോക്കല്‍ പ്രസിഡന്റ് അനന്തു കൃഷ്ണ അധ്യക്ഷനായി. ഏരിയ സെക്രട്ടേറിയറ്റ് അംഗം അമല്‍ദേവ്, സി.പി.ഐ.എം വെള്ളാറ്റഞ്ഞൂര്‍ ലോക്കല്‍ സെക്രട്ടറി കെ വി ഫ്രാന്‍സിസ്, സ്‌കൂള്‍ പ്രധാനദ്ധ്യാപിക പി.വി ഷീജ, പി.ടി.എ പ്രസിഡന്റ് ആശാ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!