27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Velur പച്ചക്കറി തൈ വിതരണം നടത്തി

പച്ചക്കറി തൈ വിതരണം നടത്തി

വേലൂര്‍ പഞ്ചായത്ത് കര്‍ഷകര്‍ക്കായി പച്ചക്കറി തൈ വിതരണം നടന്നു. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഓണത്തിന് പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് തൈകള്‍ വിതരണം ചെയ്തത്. കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ത്രേ്സ്യ ഡേവീസ് അദ്ധ്യക്ഷയായി. കൃഷി ഓഫീസര്‍ ഡോ. ജസ്‌ന മരിയ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസമാരായ എ.ബൈജു ഫ്രാന്‍സിസ്, ബി സ്വപ്ന തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!