വേലൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 8 വരെയാണ് നടക്കുന്നത്. വേലൂര്‍ ഗവ രാജ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌കൂളിലും ഗ്രൗണ്ടിലുമായാണ് കേരളോത്സവം നടക്കുന്നത്. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി അഷ്ന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജമീല രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആന്റോ പോള്‍, അബ്ദുള്‍ റഷീദ്,കെ.കെ അബൂബക്കര്‍, ഷൈനി ഫ്രാന്‍സിസ്, ഷീന സാബു, പ്രിയ ടീച്ചര്‍, എ.ജി രഞ്ജീവ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും നവംബര്‍ 8 നടക്കും.



