വേലൂര്‍ തണ്ടിലം മച്ചിങ്ങല്‍ ദിലീപ്കുമാറിന്റെ കൃഷിയിടത്തില്‍ പഠനത്തിനും ഗവേഷണത്തിനുമായി വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്തി.
കുന്നംകുളം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അഗ്രികള്‍ച്ചറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് കൃഷിയിടം സന്ദര്‍ശിച്ചത്. ആധുനിക കാര്‍ഷിക സംവിധാനങ്ങളെ കുറിച്ച് ദിലീപ് വിദ്യാര്‍ത്ഥികള്‍ക്ക് വിവരണം നല്കി. മണ്ണുത്തി അഗ്രികള്‍ച്ചര്‍ സര്‍വ്വകലാശാലയുടെയുടെ നേതൃത്വത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന വിവിധ ഇനം പയര്‍ ചെടികളുടെ പരിപാലനവും വിദ്യാര്‍ത്ഥികള്‍ മനസിലാക്കി. അധ്യാപകരായ എം.കെ.രതി,കെ.എം.ദിവ്യ എന്നിവര്‍ നേതൃത്വം നല്കി.



