ജനശ്രീ സുസ്ഥിര മിഷന്‍ വേലൂര്‍ മണ്ഡലം സഭയുടെ നേതൃത്വത്തില്‍ സൗജന്യ ഫുട്‌ബോള്‍ ക്യാമ്പ് ആരംഭിച്ചു. വേലൂര്‍ ഗവണ്‍മെന്റ് ആര്‍.എസ്.ആര്‍.വി. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്യാമ്പില്‍ ആലുക്കാസ് കോച്ച് ഡേവിഡ് സൗജന്യ പരിശീലനമാണ് നല്‍കുന്നത്. ഫുട്‌ബോളിലെ കഴിവുകള്‍ വികസിപ്പിക്കാനും കായിക അച്ചടക്കം വളര്‍ത്താനും ദുശ്ശീലങ്ങളില്‍ നിന്നു കുട്ടികളെ വിട്ടുനില്‍ക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അനീഷ് ലോറന്‍സ് ക്യാമ്പിനെ സംബന്ധിച്ച് വിശദീകരണം നല്കി. ജനശ്രീ സുസ്ഥിര മിഷന്‍ വേലൂര്‍ മണ്ഡലം സഭ മുഖ്യരക്ഷാധികാരിയും വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സ്വപ്ന രാമചന്ദ്രന്‍, സത്യന്‍ പടിഞ്ഞാറൂട്ട്, നിധീഷ് ജോസ് ഒലക്കേങ്കില്‍, അബൂബക്കര്‍ പാത്രംമംഗലം, സുഭാഷ് തിരുത്തിയില്‍, മറഡോണ പീറ്റര്‍, സ്റ്റീഫന്‍ കണ്ണനായ്ക്കല്‍, ജിയോ പുലിയന്നൂര്‍, സൈമണ്‍ പാടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.



