34.1 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Erumapetty ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ; കടങ്ങോട് കോണ്‍ഗ്രസ് പ്രതിഷേധം

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ; കടങ്ങോട് കോണ്‍ഗ്രസ് പ്രതിഷേധം

55

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യമുയര്‍ത്തി കടങ്ങോട് പഞ്ചായത്തിലെ കോണ്‍ഗ്രസ് 8,9,13 വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രകടനം ഡി.സി.സി സെക്രട്ടറി വി.കെ.രഘുസ്വാമി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.എന്‍. വിഷയകുമാര്‍ അധ്യക്ഷനായി.യു.ഡി.എഫ് കടങ്ങോട് മണ്ഡലം ചെയര്‍മാന്‍ സജീവ് ചാത്തനാത്ത്, കടവല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. സി. ഗോപാലകൃഷ്ണന്‍, എ.എ.മജീദ് മാസ്റ്റര്‍, എന്‍.വി.ആന്റണി മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം. കെ.സുനില്‍ കുമാര്‍ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദാലി നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!