വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രപാലകന്റെ നടക്കല്‍ ,നാളികേരം ഉടക്കല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായി. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകള്‍ ക്ഷേത്രം മേല്‍ശാന്തി വൈകുണ്ഡം നാരായണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് നിര്‍വഹിച്ചത്. നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായി നടന്ന ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന് സാക്ഷ്യം വഹിച്ചു. ക്ഷേത്രം ട്രസ്റ്റി , ക്ഷേത്രം കമ്മറ്റി മാതൃ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.



