ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളിലേക്കുള്ള ഫര്‍ണ്ണിച്ചറുകളുടെയും വെയിംങ്ങ് മെഷീന്റെയും വിതരണം നടന്നു. കേച്ചേരി ഗവ എല്‍.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഫര്‍ണ്ണിച്ചറുകളുടെയും വെയിംങ്ങ് മെഷീന്റെയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍ അദ്ധ്യക്ഷയായി.ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ്, പഞ്ചായത്തംഗം ഷയിസ്‌ന ജിംഷാദ് കേച്ചേരി ഗവ. എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക ഷീജ, ഐ.ഡി.ഡി.എസ് സൂപ്പര്‍വൈസര്‍ സി.ജെ ഷൈനി എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികളായ ഷീബ ശിവരാമന്‍, മിനി രാജേഷ്, റസിയ അലി, സി.എ.ലിജു അങ്കണവാടി വര്‍ക്കര്‍മാര്‍ ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



