വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദേശീയ ഭരണഘടന ദിനം ആചരിച്ചു. ഭരണഘടന മൂല്യങ്ങളും മൗലികാവകാശങ്ങളും മൗലിക കടമകളും സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതിന് ദിനാചരണം സഹായകമാകുമെന്ന് പ്രിന്‍സിപ്പല്‍ സി.ഷേബ ജോര്‍ജ് പറഞ്ഞു. വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി കെ.മേനോന്‍ ഭണഘടനയുടെ ആമുഖം വായിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രസംഗം, ദേശഭക്തിഗാനം , എന്നിവ അവതരിപ്പിച്ചു. മൗലിക അവകാശങ്ങളെ സംബന്ധിച്ച ചാര്‍ട്ടുകളുടെ പ്രദര്‍ശനവും നടന്നു. പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ ഒ. ഐ. സി , വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, അധ്യാപകരായ മിജു കെ ചുങ്കത്ത്, ഇ.എസ് അജിതകുമാരി , പി.ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി



